Monday, 10 September 2012

ച്യൂയിംഗം ബാറ്ററി

Posted by R iyas | Monday, 10 September 2012 | Category: | 2 comments

ചില സന്ദർഭങ്ങളിൽ നിങ്ങളുടെ മൊബൈൽഫോൺ, ഐപോഡ്,ലാപ്ടോപ്പ്  പോലെയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ചാർജ്ജ് തീർന്ന് റീചാർജ്ജ് ചെയ്യാൻ ഒരു നിവർത്തിയുമില്ലാതെ കഷ്ടപ്പെടാറില്ലേ?. കുറച്ച് സമയം കൂടി ചാർജ്ജ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും അതിനു ഒരു മാർഗ്ഗവുമില്ലാതെ വിഷമിക്കുകയും ചെയ്യാറില്ലേ? എങ്കിൽ അതനൊരു ഉത്തരവുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിരിക്കുന്നു. ച്യൂയിംഗം ബാറ്ററി കൺസെപ്റ്റ്.ച്യൂയിങ് ഗമ്മെന്ന് വിളിക്കാൻ കാരണം അതിന്റെ രൂപം മാത്രമാണു. ചിത്രം ശ്രദ്ധിക്കുക.ഇതൊരു ഡിസ്പോസിബിൾ ബാറ്ററി സ്റ്റിക് ആണൂ. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ  ഈ ബാറ്ററി ഫോണിലോ ക്യാമറയിലോ ഒട്ടിച്ച് ബാറ്ററിയെ കുറച്ച് നേരം കൂടി ശക്തിപ്പെടുത്താൻ കഴിയും. അധികം വൈകാതെ ഇത്തരം കനം കുറഞ്ഞ ഊർജ്ജ സ്രോതസുകളും ബാറ്ററി ബൂസ്റ്ററുകളും നമ്മുടെ കൈകളിലെത്തുമെന്നു നമുക്ക് പ്രത്യാശിക്കാം

അവലംബം : Yanko Design

Wednesday, 22 August 2012

ഫേസ്ബുക്ക് പ്രൊഫൈലിൽ സബ്സ്ക്രൈബ് സംവിധാനം

Posted by R iyas | Wednesday, 22 August 2012 | Category: , , | 1 comments

  ഇന്റർനെറ്റ് ഉപയോഗം എല്ലാ തട്ടിലുള്ള ജനങ്ങളിലേക്കും വ്യാപകമായി എത്തിയതോടെ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ അവയുടെ സ്ഥാനം സമൂഹത്തിൽ ഉറപ്പിച്ചു കഴിഞ്ഞു. അതിൽ തന്നെ ഏറ്റവും വിജയം കൈവരിച്ചിരിക്കുന്നത് ഫേസ്ബുക്ക്  ആണൂ.  ഇന്ന് ഫേസ്ബുക്ക് എല്ലാവർക്കും ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണല്ലോ. ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ കുറവാണെന്നുതന്നെ പറയാം. 

      നമ്മൾ ഫേസ്ബുക്കിൽ പലപ്പോഴും സ്വകാര്യ വിവരങ്ങൾ നമ്മുടെ സുഹൃത്തുക്കളുമായി മാത്രമായിട്ടാണല്ലോ പങ്കു വെയ്ക്കാറു. പൊതുവായി പങ്കു വെയ്ക്കേണ്ട വിവരങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കാൻ പബ്ലിക്ക് ആയി പങ്കു വെയ്ക്കുന്ന വിവരങ്ങൾ ഫ്രണ്ട് അല്ലാത്തവർക്കും ലഭ്യമാക്കാൻ  അവസരമൊരുക്കുന്ന സംവിധാനമാണൂ സബ്സ്ക്രൈബ്. ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കാതെ തന്നെ  നമ്മുടെ പബ്ലിക് പോസ്റ്റുകളുടെ വരിക്കാരാക്കാൻ ഉതകുന്നതാണു ഈ സംവിധാനം. ഫേസ്ബുക്ക് പ്രൊഫൈലിലെ സബ്സ്ക്രൈബ് ട്വിറ്ററിലെ ഫോളോ സംവിധാനം പോലെ തന്നെയാണു. ഏതൊക്കെ പോസ്റ്റുകളാണോ പബ്ലിക് ആയി നമ്മൾ പങ്കു വെയ്ക്കുന്നത് അത് എല്ലാം വരിക്കാരായ ഉപയോക്താക്കളുടെ ഫേസ്ബുക്ക് സ്റ്റ്രീമിൽ പ്രത്യക്ഷപ്പെട്ടുകൊള്ളൂം. ഇതിന്റെ ഒരു ഗുണം എന്താണെന്നു വച്ചാൽ നമ്മളെ ഫ്രണ്ട് എന്ന രീതിയിൽ പരിചയമില്ലാത്ത ഒരാൾക്ക് നമ്മുടെ കുറിപ്പുകളിൽ താല്പര്യമുണ്ടെങ്കിൽ അവ ലഭിക്കാനായി ഫ്രണ്ട് റിക്വസ്റ്റ് അയക്കേണ്ട കാര്യം വരുന്നില്ല എന്നതാണൂ

പ്രൊഫൈൽ സംബ്സ്ക്രൈബ് സംവിധാനവും ഫേസ്ബുക്ക് പേജ് ലൈക്ക് ഓപ്ഷനും തമ്മിലുള്ള പ്രധാന വ്യത്യാസം. ഒരു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്ന ആൾക്ക് ആ പേജിലുള്ള എല്ലാ പോസ്റ്റുകളും ലഭിക്കും എന്നാൽ പ്രൊഫൈൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ ആ പ്രൊഫൈലിലെ പബ്ലിക് പോസ്റ്റുകൾ മാത്രമാണു സ്റ്റ്രീമിൽ ലഭിക്കുക.

പ്രൊഫൈലിൽ സബ്സ്ക്രൈബ് സംവിധാനം ക്രമീകരിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Wednesday, 17 August 2011

ബ്ലോഗിൽ റൈറ്റ് ബട്ടൺ ഡിസേബിൾ ചെയ്യാൻ..

Posted by R iyas | Wednesday, 17 August 2011 | Category: | 7 comments


ചില വെബ്സൈറ്റുകളിൽ റൈറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുന്നത് ഡിസേബിൾ ചെയ്തിരിയ്ക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?.ഈ ഓപ്ഷൻ ഉപയോഗിച്ചാൽ ബ്ലോഗിലുള്ള ടെക്സ്റ്റ്, ചിത്രങ്ങൾ ഇവ നേരിട്ട് കോപ്പി ചെയ്യുന്നത് തടയാൻ കഴിയും.

ഈ സംവിധാനം നിങ്ങളുടെ ബ്ലോഗിൽ വളരെ എളുപ്പത്തിൽ സെറ്റ് ചെയ്യാൻ കഴിയും .

നിങ്ങളുടേ ബ്ലോഗ് ഡാഷ്ബോർഡിൽ  Layout -- Add Gadget -- HTML / JavaScript എടുത്ത് താഴെ കാണുന്ന സ്ക്രിപ്റ്റ് കോപി ചെയ്ത് അവിടെ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക


<script language="JavaScript">
<!--

var message="Function Disabled! Don't Forget to Comment";

///////////////////////////////////
function clickIE4(){
if (event.button==2){
alert(message);
return false;
}
}

function clickNS4(e){
if (document.layers||document.getElementById&&!document.all){
if (e.which==2||e.which==3){
alert(message);
return false;
}
}
}

if (document.layers){
document.captureEvents(Event.MOUSEDOWN);
document.onmousedown=clickNS4;
}
else if (document.all&&!document.getElementById){
document.onmousedown=clickIE4;
}

document.oncontextmenu=new Function("alert(message);return false")

// -->
</script>
റൈറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന മെസേജ് നിങ്ങൾക്കിഷ്ടമുള്ളത് നൽകാൻ കഴിയും . മുകളിൽ കൊടുത്തിരിയ്ക്കുന്ന സ്ക്രിപ്റ്റിലെ ആദ്യ വരികൾ ശ്രദ്ധിയ്ക്കുക var message=""; ഇവിടെ ഡബിൾ കോട്ട്സിനുള്ളിൽ നിങ്ങൾക്ക് വേണ്ട മെസേജ് കൊടുത്താൽ മതിയാകുന്നതാണു.


Source :http://www.dynamicdrive.com

Sunday, 26 June 2011

റോക്ക്മെൽറ്റ് - സോഷ്യൽ നെറ്റ്വർക്കിങ് ബ്രൗസർ

Posted by R iyas | Sunday, 26 June 2011 | Category: | 0 comments


ഇന്ന് മിക്കവാറും എല്ലാവരും തന്നെ സോഷ്യൽ നെറ്റ്വർക്കിങ് വളരെ കൂടിയ തോതിൽ ഉപയോഗിയ്ക്കുന്നവരാണു. കൂടുതൽ കാര്യക്ഷമമായി ഇതിന്റെ ഉപയോഗത്തിനായി പലവിധ ആപ്ലീക്കേഷനുകളും ഉപയോഗിക്കാറുണ്ട്. ഒട്ടു മിക്ക സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾക്കും ഓരോ ബ്രസറിനും അനുസൃതമായി  അവരുടേതായ ആപ്ലിക്കേഷനുകളുണ്ട്; ഫ്ലോക്ക് എന്ന വെബ് ബ്രൗസറിനെ പറ്റി കേട്ടിട്ടുണ്ടോ? ഇത് ഒരു സോഷ്യൽ  നെറ്റ്വർക്കിങ് കമ്പോണന്റ്സ് ഇന്റഗ്രേറ്റ് ചെയ്ത വെബ് ബ്രൗസറാണു. പക്ഷെ ഇത് ഇപ്പോൾ ലഭ്യമല്ല. ഇതിനു പകരം വെയ്ക്കാവുന്ന ഒരു വെബ് ബ്രൗസറിനെ കുറിച്ചാണൂ ഈ പോസ്റ്റ് . റോക്ക്മെൽറ്റ്  എന്ന ഈ വെബ് ബ്രൗസറിൽ ഒട്ടു മിക്ക സോഷ്യൽ നെറ്റ്വർക്കിങ് മീഡിയകളും കൂട്ടിയിണക്കിയിരിക്കുന്നത് വളരെ ഉപയോഗപ്രദമാണു.   നമുക്ക് വേണമെങ്കിൽ റോക്ക്മെൽറ്റ് ബ്രൗസറിനെ എല്ലാ സോഷ്യൽ മീഡിയ എക്സ്റ്റൻഷനും ആപ്ലിക്കേഷൻസും പ്ലഗ്ഗിൻസും ഒക്കെ ഇൻസ്റ്റാൾ ചെയ്ത ഗൂഗിൾ ക്രോമിനോടുപമിക്കാം. ഗൂഗിൾ ക്രോം ഇൻസ്റ്റാൾ ചെയ്യുമ്പോ ആദ്യമേ തന്നെ ഇതൊന്നും ഉണ്ടാകില്ലല്ലോ..എല്ലാം നാം പ്രത്യേകം ഇൻസ്റ്റാൾ ചെയ്യണം. എന്നാൽ റോക്ക്മെൽറ്റ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ എല്ലാ കമ്പോണന്റ്സും കൂട്ടിയിണക്കി ഉപയോക്താവിനു വളരെ ഉപയോഗപ്രദമായ രീതിയിൽ ഏകോപിച്ചിരിയ്ക്കുന്നു.
ഈ വെബ് ബ്രൗസർ ഡൗൺലോഡ് ചെയ്യാൻ :  http://www.rockmelt.com 


ഓഫീസ് 2007 ഫയലുകൾ പഴയ ഓഫീസ് വേർഷനുകളിൽ തുറക്കാൻ.....

Posted by R iyas | | Category: | 2 commentsമൈക്രോസോഫ്റ്റ് ഓഫീസ് 2007 ഓട് കൂടി മൈക്രോസോഫ്റ്റ് ഒരു പുതിയ ഒരു കൂട്ടം ഫയൽ ഫോർമാറ്റുകൾ ആവിഷ്കരിച്ചിരിക്കുകയാണു .docx, .xlsx, and .pptx എന്നിവ യഥാക്രമം വേഡ്, എക്സെൽ, പവർപോയിന്റ് എന്നിവയുടെ പുതിയ ഫയൽ എക്സ്റ്റൻഷനുകളാണു. ഈ ഫയലുകൾ ഇതിനു തൊട്ടു മുൻപെയുള്ള ഓഫീസ്  വേർഷനുകളിൽ ഓപ്പൺ ചെയ്യാൻ സാധിക്കില്ല. ഇത്തരം ഫയലുകൾ ഓപ്പൺ ചെയ്യാൻ മൈക്രൊസോഫ്റ്റ് തന്നെ ഒരു പ്ലഗ്ഗിൻ നിർമ്മിച്ചിട്ടുണ്ട്. അത് ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണു. ഈ പ്ലഗ്ഗിൻ ഡൗൺലോഡ് ചെയ്യാൻ ഇവിടേ ക്ലിക്ക് ചെയ്യുക


 ഇനി ഇപ്പോൾ ഈ ബുദ്ധിമുട്ടൊന്നും കൂടാതെ ഒരു ഫയൽ മാത്രം കൺവേർട്ട് ചെയ്താ മതിയെങ്കിൽ ബ്രൗസറിൽ http://docx-converter.com/ എന്ന വെബ്സൈറ്റ് തുറന്ന് കൺവേർട്ട് ചെയ്യേണ്ട ഫയൽ അപ്ലോഡ് ചെയ്ത് ഈമെയിൽ വിലാസവും നൽകിയാൽ ഉടൻ തന്നെ ഫയൽ കൺവേർട്ട് ചെയ്ത് ലിങ്ക് മെയിലിൽ ലഭിയ്ക്കും. ഇത് സൌജന്യ സേവനവുമാണു..

Wednesday, 11 May 2011

ഡ്രൈവ് ഒളിപ്പിക്കാം....

Posted by R iyas | Wednesday, 11 May 2011 | Category: | 13 comments

മ്മുടെ കമ്പ്യൂട്ടറിൽ ഉള്ള ഡിസ്ക് ഡ്രൈവ് പാർട്ടീഷനുകളിൽ ഏതെങ്കിലും ഡ്രൈവ് ഹൈഡ് ചെയ്യാനും അൺ ഹൈഡ് ചെയ്യാനും കമാൻഡ് പ്രോംറ്റ് വഴി വളരെ എളുപ്പത്തിൽ സാധിയ്ക്കും.
ഡ്രെവ് ഹൈഡ് ചെയ്യാൻ

  1. വിൻഡോസ് സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് റൺ എടുക്കുക...
  2. റൺ കമാൻഡ് ആയി CMD എന്നു ടയ്പ് ചെയ്ത് എന്റർ കീ പ്രസ്സ് ചെയ്യുക.ഇത് കമാൻഡ് പ്രോംറ്റ് വിൻഡോ തുറക്കും.
  3. കമാൻഡ് പ്രോംറ്റിൽ Diskpart എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിയ്ക്കുക. ഡിസ്ക് പാർട്ടിന്റെ ഒരു സെഷൻ ഇത് ആരംഭിയ്ക്കും.
  4. ഇനി List volume എന്ന കമാൻഡ് റൺ ചെയ്യുക. സ്ക്രീനിൽ ഈ കമ്പ്യൂട്ടറിലുള്ള എല്ലാ ഡ്രൈവ് വോൾയവും പ്രദർശിപ്പിക്കാനാണു ഈ കമാൻഡ്...
  5. ഇനി ചെയ്യേണ്ടത് ഏത് ഡ്രൈവ് ആണോ ഹൈഡ് ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കുകയാണു. അതിനായി Select Volume # എന്ന കമാൻഡ് ഉപയോഗിക്കാം # നു പകരം നിങ്ങൾക്ക് ഹൈഡ് ചെയ്യേണ്ട ഡ്രൈവ് വോൾയം നമ്പറാണു ഉപയോഗിക്കേണ്ടത് (ഉദാ: List Volume 0)
  6. Remove Letter D എന്ന കമാൻഡ് റൺ ചെയ്യുന്നതോടു കൂടി നിങ്ങളുടേ കമ്പ്യൂട്ടറിലേ D ഡ്രൈവ് ഹിഡൻ ആയി മാറുന്നു.

ഹൈഡ് ആയ ഡ്രൈവിനെ അൺഹൈഡ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം

  1. ഡ്രൈവ് ഹൈഡ് ചെയ്യാനായി മുകളിൽ പറഞ്ഞ സ്റ്റെപ്പുകൾ 1-5 ആവർത്തിയ്ക്കുക
  2. തുടർന്ന് Assign Letter D കമാൻഡ് റൺ ചെയ്താൽ ഹൈഡ് ചെയ്ത D ഡ്രൈവ് അൺ ഹൈഡ് ആകുന്നതാണു

Friday, 18 March 2011

ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2011 ട്രാക്കര്‍

Posted by R iyas | Friday, 18 March 2011 | Category: | 0 comments


ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2011 ഇപ്പോഴത്തെ പോയിന്റ് നിലയും ഓരോ ദിവസവും  നടക്കുന്ന കളികളും ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ബ്ലൊഗില്‍ എംബെഡ് ചെയ്യാന്‍ സാധിക്കും. താഴെ കാണുന്ന കോഡ് നിങ്ങളുടെ ബ്ലോഗില്‍ ചേര്‍ത്താല്‍ മതിയാകുന്നതാണ്

ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സ് ട്രാക്കര്‍
<iframe src='http://sheet.zoho.com/publishrange.do?id=3ec08d610d7338e242d44f96071cef1e' frameborder='0' style='height:511px;width:432px' marginwidth='0' marginheight='0' scrolling='auto'> </iframe>
ഇന്നത്തെ കളികള്‍
<iframe src='http://sheet.zoho.com/publishrange.do?id=8d056b549340aec604ca138274ab4312' frameborder='0' style='height:102px;width:288px' scrolling='auto' marginwidth='0' marginheight='0'>&nbsp;</iframe>