Sunday 26 June 2011

റോക്ക്മെൽറ്റ് - സോഷ്യൽ നെറ്റ്വർക്കിങ് ബ്രൗസർ

Posted by riyaas | Sunday 26 June 2011 | Category: |


ഇന്ന് മിക്കവാറും എല്ലാവരും തന്നെ സോഷ്യൽ നെറ്റ്വർക്കിങ് വളരെ കൂടിയ തോതിൽ ഉപയോഗിയ്ക്കുന്നവരാണു. കൂടുതൽ കാര്യക്ഷമമായി ഇതിന്റെ ഉപയോഗത്തിനായി പലവിധ ആപ്ലീക്കേഷനുകളും ഉപയോഗിക്കാറുണ്ട്. ഒട്ടു മിക്ക സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾക്കും ഓരോ ബ്രസറിനും അനുസൃതമായി  അവരുടേതായ ആപ്ലിക്കേഷനുകളുണ്ട്; ഫ്ലോക്ക് എന്ന വെബ് ബ്രൗസറിനെ പറ്റി കേട്ടിട്ടുണ്ടോ? ഇത് ഒരു സോഷ്യൽ  നെറ്റ്വർക്കിങ് കമ്പോണന്റ്സ് ഇന്റഗ്രേറ്റ് ചെയ്ത വെബ് ബ്രൗസറാണു. പക്ഷെ ഇത് ഇപ്പോൾ ലഭ്യമല്ല. ഇതിനു പകരം വെയ്ക്കാവുന്ന ഒരു വെബ് ബ്രൗസറിനെ കുറിച്ചാണൂ ഈ പോസ്റ്റ് . റോക്ക്മെൽറ്റ്  എന്ന ഈ വെബ് ബ്രൗസറിൽ ഒട്ടു മിക്ക സോഷ്യൽ നെറ്റ്വർക്കിങ് മീഡിയകളും കൂട്ടിയിണക്കിയിരിക്കുന്നത് വളരെ ഉപയോഗപ്രദമാണു.



   നമുക്ക് വേണമെങ്കിൽ റോക്ക്മെൽറ്റ് ബ്രൗസറിനെ എല്ലാ സോഷ്യൽ മീഡിയ എക്സ്റ്റൻഷനും ആപ്ലിക്കേഷൻസും പ്ലഗ്ഗിൻസും ഒക്കെ ഇൻസ്റ്റാൾ ചെയ്ത ഗൂഗിൾ ക്രോമിനോടുപമിക്കാം. ഗൂഗിൾ ക്രോം ഇൻസ്റ്റാൾ ചെയ്യുമ്പോ ആദ്യമേ തന്നെ ഇതൊന്നും ഉണ്ടാകില്ലല്ലോ..എല്ലാം നാം പ്രത്യേകം ഇൻസ്റ്റാൾ ചെയ്യണം. എന്നാൽ റോക്ക്മെൽറ്റ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ എല്ലാ കമ്പോണന്റ്സും കൂട്ടിയിണക്കി ഉപയോക്താവിനു വളരെ ഉപയോഗപ്രദമായ രീതിയിൽ ഏകോപിച്ചിരിയ്ക്കുന്നു.
ഈ വെബ് ബ്രൗസർ ഡൗൺലോഡ് ചെയ്യാൻ :  http://www.rockmelt.com 


Currently have 0 comments:


Leave a Reply