Sunday, 26 June 2011
ഓഫീസ് 2007 ഫയലുകൾ പഴയ ഓഫീസ് വേർഷനുകളിൽ തുറക്കാൻ.....
Posted by riyaas | Sunday, 26 June 2011 | Category:
Tips 'n Tricks
|
മൈക്രോസോഫ്റ്റ് ഓഫീസ് 2007 ഓട് കൂടി മൈക്രോസോഫ്റ്റ് ഒരു പുതിയ ഒരു കൂട്ടം ഫയൽ ഫോർമാറ്റുകൾ ആവിഷ്കരിച്ചിരിക്കുകയാണു .docx, .xlsx, and .pptx എന്നിവ യഥാക്രമം വേഡ്, എക്സെൽ, പവർപോയിന്റ് എന്നിവയുടെ പുതിയ ഫയൽ എക്സ്റ്റൻഷനുകളാണു. ഈ ഫയലുകൾ ഇതിനു തൊട്ടു മുൻപെയുള്ള ഓഫീസ് വേർഷനുകളിൽ ഓപ്പൺ ചെയ്യാൻ സാധിക്കില്ല. ഇത്തരം ഫയലുകൾ ഓപ്പൺ ചെയ്യാൻ മൈക്രൊസോഫ്റ്റ് തന്നെ ഒരു പ്ലഗ്ഗിൻ നിർമ്മിച്ചിട്ടുണ്ട്. അത് ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണു. ഈ പ്ലഗ്ഗിൻ ഡൗൺലോഡ് ചെയ്യാൻ ഇവിടേ ക്ലിക്ക് ചെയ്യുക.
ഇനി ഇപ്പോൾ ഈ ബുദ്ധിമുട്ടൊന്നും കൂടാതെ ഒരു ഫയൽ മാത്രം കൺവേർട്ട് ചെയ്താ മതിയെങ്കിൽ ബ്രൗസറിൽ http://docx-converter.com/ എന്ന വെബ്സൈറ്റ് തുറന്ന് കൺവേർട്ട് ചെയ്യേണ്ട ഫയൽ അപ്ലോഡ് ചെയ്ത് ഈമെയിൽ വിലാസവും നൽകിയാൽ ഉടൻ തന്നെ ഫയൽ കൺവേർട്ട് ചെയ്ത് ലിങ്ക് മെയിലിൽ ലഭിയ്ക്കും. ഇത് സൌജന്യ സേവനവുമാണു..
Subscribe to:
Post Comments (Atom)
tooooooooooooo old :)
ഇത് ടെക് പുലികളെ ഉദ്ദേശിച്ചല്ല ..ബെഞ്ചാലി..അറിയാത്ത ഒരു പാട് പേരിനിയും ഉണ്ടാകും....:))