Wednesday 22 August 2012

ഫേസ്ബുക്ക് പ്രൊഫൈലിൽ സബ്സ്ക്രൈബ് സംവിധാനം

Posted by riyaas | Wednesday 22 August 2012 | Category: , , |

  ഇന്റർനെറ്റ് ഉപയോഗം എല്ലാ തട്ടിലുള്ള ജനങ്ങളിലേക്കും വ്യാപകമായി എത്തിയതോടെ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റുകൾ അവയുടെ സ്ഥാനം സമൂഹത്തിൽ ഉറപ്പിച്ചു കഴിഞ്ഞു. അതിൽ തന്നെ ഏറ്റവും വിജയം കൈവരിച്ചിരിക്കുന്നത് ഫേസ്ബുക്ക്  ആണൂ.  ഇന്ന് ഫേസ്ബുക്ക് എല്ലാവർക്കും ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുകയാണല്ലോ. ഫേസ്ബുക്കിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ കുറവാണെന്നുതന്നെ പറയാം. 

      നമ്മൾ ഫേസ്ബുക്കിൽ പലപ്പോഴും സ്വകാര്യ വിവരങ്ങൾ നമ്മുടെ സുഹൃത്തുക്കളുമായി മാത്രമായിട്ടാണല്ലോ പങ്കു വെയ്ക്കാറു. പൊതുവായി പങ്കു വെയ്ക്കേണ്ട വിവരങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കാൻ പബ്ലിക്ക് ആയി പങ്കു വെയ്ക്കുന്ന വിവരങ്ങൾ ഫ്രണ്ട് അല്ലാത്തവർക്കും ലഭ്യമാക്കാൻ  അവസരമൊരുക്കുന്ന സംവിധാനമാണൂ സബ്സ്ക്രൈബ്. ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കാതെ തന്നെ  നമ്മുടെ പബ്ലിക് പോസ്റ്റുകളുടെ വരിക്കാരാക്കാൻ ഉതകുന്നതാണു ഈ സംവിധാനം. 



ഫേസ്ബുക്ക് പ്രൊഫൈലിലെ സബ്സ്ക്രൈബ് ട്വിറ്ററിലെ ഫോളോ സംവിധാനം പോലെ തന്നെയാണു. ഏതൊക്കെ പോസ്റ്റുകളാണോ പബ്ലിക് ആയി നമ്മൾ പങ്കു വെയ്ക്കുന്നത് അത് എല്ലാം വരിക്കാരായ ഉപയോക്താക്കളുടെ ഫേസ്ബുക്ക് സ്റ്റ്രീമിൽ പ്രത്യക്ഷപ്പെട്ടുകൊള്ളൂം. ഇതിന്റെ ഒരു ഗുണം എന്താണെന്നു വച്ചാൽ നമ്മളെ ഫ്രണ്ട് എന്ന രീതിയിൽ പരിചയമില്ലാത്ത ഒരാൾക്ക് നമ്മുടെ കുറിപ്പുകളിൽ താല്പര്യമുണ്ടെങ്കിൽ അവ ലഭിക്കാനായി ഫ്രണ്ട് റിക്വസ്റ്റ് അയക്കേണ്ട കാര്യം വരുന്നില്ല എന്നതാണൂ

പ്രൊഫൈൽ സംബ്സ്ക്രൈബ് സംവിധാനവും ഫേസ്ബുക്ക് പേജ് ലൈക്ക് ഓപ്ഷനും തമ്മിലുള്ള പ്രധാന വ്യത്യാസം. ഒരു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്ന ആൾക്ക് ആ പേജിലുള്ള എല്ലാ പോസ്റ്റുകളും ലഭിക്കും എന്നാൽ പ്രൊഫൈൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ ആ പ്രൊഫൈലിലെ പബ്ലിക് പോസ്റ്റുകൾ മാത്രമാണു സ്റ്റ്രീമിൽ ലഭിക്കുക.

പ്രൊഫൈലിൽ സബ്സ്ക്രൈബ് സംവിധാനം ക്രമീകരിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Currently have 1 comments:

  1. വളരെ വിജ്ഞാനപ്രദമായ ലേഖനം.കൂടുതല്‍ അറിവുകള്‍ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍ ഈ ബ്ലോഗിന്റെ വായനക്കാരോട് ഒരുവാക്ക്
    നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
    ഇലക്ട്രോണിക്സ് കേരളം എന്ന ഈ സൈറ്റ്
    സന്ദര്‍ശിക്കണം


Leave a Reply