Saturday, 22 January 2011

ജീമെയില്‍ സ്പീഡില്‍ ...

Posted by riyaas | Saturday, 22 January 2011 | Category: |



ജീമെയില്‍ അത്ര സ്ലോ ഒന്നുമല്ല. എങ്കിലും നമ്മുടേ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്ലോ ആണെങ്കില്‍ ജീമെയില്‍ അല്പം സമയം എടുക്കും ലോഡ് ചെയ്യാന്‍. കണക്ഷന്‍ സ്ലൊ ആണെങ്കിലും ജീമെയിലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ചില വിദ്യകളെ പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്.

1. ചാറ്റ് ഡിസേബിള്‍ ചെയ്യുക: ചാറ്റ് ഉപയോഗിക്കാത്ത സമയങ്ങളില്‍ ചാറ്റ് ഡിസേബിള്‍ ചെയ്യുന്നത് ജീമെയിലിന്റെ ലോഡ് അല്പം കുറക്കാന്‍ സഹായിക്കും. ചാറ്റ് ഡിസേബിള്‍ ചെയ്യാന്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഇന്‍ബോക്സിന്റെ ഏറ്റവും താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ “Turn off chat" ഓപ്ഷന്‍ കാണാം.

2  ബ്രൌസര്‍ ചെക്ക് ഡിസേബിള്‍ ചെയ്യുക ; https://mail.google.com/gmail?nocheckbrowser ഈ ലിങ്ക് ഉപയോഗിച്ച് ജീമെയില്‍ ഓപ്പണ്‍ ചെയ്യുക. ഈ ലിങ്കില്‍ ?nocheckbrowser എന്ന സ്വിച്ച് ശ്രദ്ധിച്ചിരിക്കുമല്ലോ. ജീമെയില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ബ്രൌസര്‍ പരിശോധനകള്‍ ഒഴിവായിക്കിട്ടും . അത് ജീമെയില്‍ ലോഡ് ചെയ്യുന്നത് എളുപ്പമാക്കും.

3. ബസ്സ് ഓഫ് ചെയ്യുക : ഗൂഗിള്‍ ബസ്സ് ഉപയൊഗിക്കുന്നില്ലെങ്കില്‍ അതും നമുക്ക് താല്‍കാലികമായി ഡിസേബിള്‍ ചെയ്യാവുന്നതാണ്. ഈ ഓപ്ഷന്‍ നേരത്തെ പറഞ്ഞ ചാറ്റ് ഡിസേബിള്‍ ചെയ്തതിന് തൊട്ടടുത്തായി കാണാവുന്നതാണ്.

4. HTML mode എനേബിള്‍ ചെയ്യുക : നിങ്ങളുടെ ഇന്റെര്‍നെറ്റ് കണക്ഷന്‍ വളരെ സ്ലോവാണെങ്കില്‍ ഈ മോഡ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. ഈ മോഡില്‍ അജാക്സിന്റെ മായികമായ വേലകളൊന്നും കാണാന്‍ പറ്റില്ല എന്നതാണ് ഏക ദുഖം. എങ്കിലും സ്പീഡ് വളരെയധികം മെച്ചപ്പെടുത്താന്‍ കഴിയും. ഇത് എനേബിള്‍ ചെയ്യാന്‍ ഇന്‍ബോക്സിന്റെ ഏറ്റവും താഴേക്ക് സ്ക്രോള്‍ ചെയ്ത് basic HTML  ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

5. ആവശ്യമില്ലാത്ത മെയിലുകള്‍ നീക്കം ചെയ്യുക : ഇന്‍ബോക്സില്‍ നിന്നും ആവശ്യമില്ലാത്ത മെയിലുകള്‍ നീക്കം ചെയ്യുക വഴി മെയില്‍ ലോഡ് ചെയ്യുന്ന വേഗത കൂട്ടാന്‍ കഴിയും. അതു പോലെ തന്നെ സ്പാം , ബിന്‍ ഫോള്‍ഡറുകള്‍ എപ്പോഴും ക്ലീന്‍ ചെയ്യുക.

6. ഒരു പേജില്‍ പ്രദര്‍ശിപ്പിക്കുന്ന മെയിലുകളുടെ എണ്ണം നിജപ്പെടുത്തുക: കുറഞ്ഞ എണ്ണം മെയിലുകള്‍ ഒരു പേജില്‍ പ്രദര്‍ശിപ്പിക്കുന്നത് പേജ് ലോഡാകുന്നത് ത്വരിതപ്പെടുത്തും. ഒരു പേജില്‍ എത്ര മെയിലുകള്‍ എന്നത്  സെറ്റിങ്സ് പേജില്‍ , ജെനറല്‍ സെറ്റിങ്സ് ടാബില്‍ ക്രമീകരിക്കാവുന്നതാണ്.






Currently have 3 comments:

Leave a Reply