Saturday, 29 January 2011

തത്സമയ അപകട വിവരങ്ങള്‍ നല്‍കുന്ന ലോക ഭൂപടം

Posted by R iyas | Saturday, 29 January 2011 | Category: |


ലോകത്തെങ്ങും നടക്കുന്ന എല്ലാ അപകടങ്ങളേയും ദുരന്തങ്ങളേയും പറ്റി തത്സമയം വിവരങ്ങള്‍ നല്‍കുന്ന ഒരു ലോക ഭൂപടത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. ഇല്ലെങ്കില്‍ അങ്ങനൊരു ഓണ്‍ലൈന്‍ ഭൂപടത്തെ പറ്റി പറയാം . ഇതാ ഇവിടേ ക്ലിക്ക് ചെയ്യുക.


തുറന്ന് വരുന്ന വെബ്പേജില്‍ ലോകമെമ്പാടുമുള്ള അപകടങ്ങള്‍ , വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍ എന്നു തുടങ്ങി ഭീകരാക്രമണങ്ങള്‍ വരെ ഈ ഭൂപടത്തില്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. അതായത് ഈ മിനിട്ടില്‍ ലോകത്തെന്ത് നടക്കുന്നു എന്നത് നിങ്ങളുടേ സ്ക്രീനില്‍ ലഭിക്കും.. ഓരോ സംഭവങ്ങളും പ്രത്യേകം പ്രത്യേകം ഐക്കണുകള്‍ മുഖേനയാണ് ഈ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ അക്ഷാംശ രേഖാംശങ്ങളടക്കം വിശദ വിവരങ്ങള്‍ ലഭിക്കും. ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് ഇന്റര്‍നെറ്റില്‍ ലഭ്യമായ അംഗീക്രത സംഘനകളില്‍ നിന്നും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്നു ചില പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ചാണ്.


ലിങ്ക് : http://hisz.rsoe.hu/alertmap/index2.php


Currently have 1 comments:

  1. എല്ലാ പോസ്റ്റുകളും വായിച്ചു..വളരെ പ്രയോജനപ്രദം. തുടരുക..


Leave a Reply