Tuesday, 8 March 2011

ഫയര്‍ ഫോക്സ് 4 RC പുറത്തിറങ്ങി

Posted by riyaas | Tuesday, 8 March 2011 | Category: |


മോസില്ല ഫയര്‍ഫോക്സിന്റെ വെര്‍ഷന്‍ 4  ആദ്യ റിലീസ് പുറത്തിറങ്ങി .

തീര്‍ച്ചയായും മുന്‍പുള്ള വേര്‍ഷനുകളേക്കള്‍ പല മേഖലകളിലും ബഹുദൂരം മുന്നിലാണ് ഈ വേര്‍ഷന്‍. തൊട്ടു മുന്‍പത്തെ വേര്‍ഷനായ 3.6 നേക്കാള്‍ കൂടുതല്‍ സ്പീഡില്‍ ബ്രൗസ് ചെയ്യാന്‍ കഴിയുമെന്ന് പല ബെഞ്ച് മാര്‍ക് ടെസ്റ്റുകള്‍ തെളിയിച്ചു കഴിഞ്ഞു. സ്പീഡ് മാത്രമല്ല ആനിമേഷന്‍ കൈകാര്യം ചെയ്യാനുള്ള ഫയര്‍ഫോക്സിന്റെ ശേഷിയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിള്‍ ക്രോമിന്റെ വര്‍ദ്ധിച്ചു വരുന്ന പെരുമയെ നേരിടുന്നതിന് വേണ്ട മുന്‍ കരുതലുകള്‍ മോസില്ല എടുത്തിട്ടുണ്ടെന്ന് വേണം കരുതാന്‍. കൂടുതല്‍ ബഗ്ഗുകള്‍ ഫിക്സ് ചെയ്ത്, ഡോം കാപബിലിറ്റീസ്, CSS കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയും മെച്ചപ്പെടുത്തി വെബ് ഡെവലപ്മെന്റിന്റെ അവസാന വാക്കായി ഫയര്‍ ഫോക്സിനെ മാറ്റാനാണ് ഈ വേര്‍ഷനിലൂടെ മോസില ശ്രമിക്കുന്നത്. ഈ വേര്‍ഷനിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം എന്താണെന്ന് വെച്ചാല്‍ WEBM സപ്പോര്‍ട്ട് ചെയ്യും എന്നുള്ളതാണ്.



ഡൗണ്‍ലോഡ് ലിങ്കുകള്‍ താഴെ കൊടുക്കുന്നു
വിന്‍ഡോസ്  വേര്‍ഷന്‍
മാക് വേര്‍ഷന്‍
ലിനക്സ് വേര്‍ഷന്‍

Currently have 0 comments:


Leave a Reply