Wednesday 11 May 2011

ഡ്രൈവ് ഒളിപ്പിക്കാം....

Posted by riyaas | Wednesday 11 May 2011 | Category: |

മ്മുടെ കമ്പ്യൂട്ടറിൽ ഉള്ള ഡിസ്ക് ഡ്രൈവ് പാർട്ടീഷനുകളിൽ ഏതെങ്കിലും ഡ്രൈവ് ഹൈഡ് ചെയ്യാനും അൺ ഹൈഡ് ചെയ്യാനും കമാൻഡ് പ്രോംറ്റ് വഴി വളരെ എളുപ്പത്തിൽ സാധിയ്ക്കും.




ഡ്രെവ് ഹൈഡ് ചെയ്യാൻ

  1. വിൻഡോസ് സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് റൺ എടുക്കുക...
  2. റൺ കമാൻഡ് ആയി CMD എന്നു ടയ്പ് ചെയ്ത് എന്റർ കീ പ്രസ്സ് ചെയ്യുക.ഇത് കമാൻഡ് പ്രോംറ്റ് വിൻഡോ തുറക്കും.
  3. കമാൻഡ് പ്രോംറ്റിൽ Diskpart എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിയ്ക്കുക. ഡിസ്ക് പാർട്ടിന്റെ ഒരു സെഷൻ ഇത് ആരംഭിയ്ക്കും.
  4. ഇനി List volume എന്ന കമാൻഡ് റൺ ചെയ്യുക. സ്ക്രീനിൽ ഈ കമ്പ്യൂട്ടറിലുള്ള എല്ലാ ഡ്രൈവ് വോൾയവും പ്രദർശിപ്പിക്കാനാണു ഈ കമാൻഡ്...
  5. ഇനി ചെയ്യേണ്ടത് ഏത് ഡ്രൈവ് ആണോ ഹൈഡ് ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കുകയാണു. അതിനായി Select Volume # എന്ന കമാൻഡ് ഉപയോഗിക്കാം # നു പകരം നിങ്ങൾക്ക് ഹൈഡ് ചെയ്യേണ്ട ഡ്രൈവ് വോൾയം നമ്പറാണു ഉപയോഗിക്കേണ്ടത് (ഉദാ: List Volume 0)
  6. Remove Letter D എന്ന കമാൻഡ് റൺ ചെയ്യുന്നതോടു കൂടി നിങ്ങളുടേ കമ്പ്യൂട്ടറിലേ D ഡ്രൈവ് ഹിഡൻ ആയി മാറുന്നു.

ഹൈഡ് ആയ ഡ്രൈവിനെ അൺഹൈഡ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം

  1. ഡ്രൈവ് ഹൈഡ് ചെയ്യാനായി മുകളിൽ പറഞ്ഞ സ്റ്റെപ്പുകൾ 1-5 ആവർത്തിയ്ക്കുക
  2. തുടർന്ന് Assign Letter D കമാൻഡ് റൺ ചെയ്താൽ ഹൈഡ് ചെയ്ത D ഡ്രൈവ് അൺ ഹൈഡ് ആകുന്നതാണു

Currently have 12 comments:

  1. വിവരം പങ്കുവെച്ചതിന് നന്ദി റിസ്സ്!

  2. Try to hide C:

  3. ഹൈഡ് ആയി പക്ഷെ അൺ ഹൈഡ് ആവുന്നില്ലടോ...

  4. ഞാൻ ടെസ്റ്റ് ചെയ്തതാണല്ലോ ഹൈഡും ആയി അൺഹൈഡും ആയി..ഏതാ ഓപറേറ്റിങ് സിസ്റ്റം ?

  5. ഹൈഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പറഞ്ഞു.......സംഭവം കിടിലന്‍.....

  6. thanks for ur important post

  7. ഇത്തരം വെബ് സൈറ്റുകള്‍ മുറി വൈദ്യന്മാരെ സൃഷ്ടിക്കും, കഴിയുന്നതും ഇത്തരം മലയാളികളെ നമ്മുടെ പി.സി അല്ലെങ്കില്‍ ലാപ് ഉപയോഗിക്കുന്നതില്‍ നിന്നു വിട്ടു നിര്‍ത്തുക.

  8. ഉപദേശത്തിനു നന്ദി അനോണീമസ്..

  9. valere upakaara pradham...


Leave a Reply