Friday 14 January 2011

ഫോള്‍ഡര്‍ ബ്രൗസിങ്ങ് സ്ലോ ആണോ?

Posted by riyaas | Friday 14 January 2011 | Category: |

വിന്‍ഡോസ് എക്സ്പിയില്‍ മൈ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്യുമ്പോ ഒരുപാട് സമയം ഏടുക്കുന്നുണ്ടോ? ഇതിനു കാരണം വിന്‍ഡോസ് എക്സ്പ്ലോറര്‍ ഓരോ പ്രാവശ്യവും ഓപ്പണ്‍ ചെയ്യുമ്പോള്‍ നെറ്റ് വര്‍ക്ക് ഫയല്‍സും പ്രിന്ററുകളേയും തിരയുന്നത് കൊണ്ടാണ്. ഇതൊഴിവാക്കാവുന്നതേ ഉള്ളൂ..

1. മൈ കമ്പ്യൂട്ടര്‍ തുറക്കുക.
2. ടൂള്‍സ് മെനുവില്‍ ക്ലിക്ക് ചെയ്യുക.
3. ഫോള്‍ഡര്‍ ഓപ്ഷന്‍സ് ഏടുക്കുക.
4. വ്യൂ ടാബില്‍ ക്ലിക്ക് ചെയ്യുക
5. അതില്‍ "Automatically search for network folders and printers" എന്ന ചെക്ക്
ബോക്സില്‍ നിന്ന് ചെക് മാര്‍ക്ക് എടുത്തു കളയുക check box
6. അപ്ലൈ ചെയ്യുക പിന്നെ ഓക്കെ ക്ലിക്ക് ചെയ്യുക
7. കമ്പ്യൂട്ടര്‍ റീ-സ്റ്റാര്‍ട്ട് ചെയ്യുക

Currently have 1 comments:

Leave a Reply