Friday 14 January 2011

ഒരു ഗൂഗിള്‍ ക്രോം ടിപ്

Posted by riyaas | Friday 14 January 2011 | Category: |

നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിച്ചാണോ നെറ്റ് ബ്രൗസ് ചെയ്യുന്നത്..?
എങ്കില്‍ ചില സൈറ്റുകള്‍ ലോഡ് ചെയ്യുമ്പോ ആ സൈറ്റിലേ ഏത് എലെമെന്റ് (element) ആണ് ആ സൈറ്റിനെ സ്ലോ ആക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ ഏത് സൈറ്റാണോ പരിശോധിക്കേണ്ടത് ആ സൈറ്റിന്റെ വിന്‍ഡോയില്‍ എവിടെയെങ്കിലും റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പോപ്പ് അപ് മെനുവില്‍ നിന്ന് ഇന്‍സ്പെക്ട് എലിമെന്റ് എന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കുക..അപ്പോള്‍ താഴെ ഒരു പുതിയ ഫ്രെയിം തുറന്ന് വരും അതില്‍ റിസോഴ്സസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് "Enable Resource Tracking" എന്ന ബട്ടണിലും ക്ലിക്ക് ചെയ്യുക.



ഉടന്‍ തന്നെ ഗൂഗിള്‍ ക്രോം ഈ പേജിലെ എലമെന്റ്സിന്റെ ഉപയോഗത്തിനനുസരിച്ചുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ തരും.അതിന്റെ ചിത്രം താഴെ കൊടുക്കുന്നു..



ഇനി കുറച്ച് കൂടി പവര്‍ഫുള്‍ ടൂള്‍ വേണമെങ്കില്‍ yslow ഉപയോഗിക്കാം

Currently have 0 comments:


Leave a Reply