Wednesday 12 January 2011

രണ്ട് കമ്പ്യൂട്ടറും ഒരു കീബോര്‍ഡും മൗസും

Posted by riyaas | Wednesday 12 January 2011 | Category: |

ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഒറ്റ കീബോര്‍ഡും മൗസും ഉപയോഗിക്കുന്നവിധത്തില്‍ എങ്ങനെ ക്രമീകരിക്കാം എന്നാണ് പറയാന്‍ പോകുന്നത്.


ഇത് പ്രധാനമായും രണ്ട് വിധത്തില്‍ ചെയ്യാം. അതില്‍ ഏറ്റവും എളുപ്പമുള്ള വഴി കേവിഎം സ്വിച്ച് എന്ന ഹാര്‍ഡ് വെയര്‍ ഉപാധി മുഖേന. കമ്പ്യൂട്ടറുകള്‍ നെറ്റ് വര്‍ക്കില്‍ കണക്ടട് അല്ലെങ്കില്‍ ഇത് വളരെ ഉപയോഗപ്രദമാണ് കൂടാതെ വളരെ എളുപ്പവുമാണ്. നിങ്ങള്‍ ഷെയര്‍ ചെയ്യാനുദ്ദേശിക്കുന്ന യു എസ് ബി കീബോര്‍ഡും മൗസും ഈ കേവിഎം സ്വിച്ചില്‍ കണക്ട് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ കമ്പ്യൂട്ടറുകള്‍ ഈ സ്വിച്ചുമായും കണക്ട് ചെയ്യുക. കമ്പ്യൂട്ടറുകള്‍ തമ്മില്‍ സ്വിച്ച് ചെയ്യാന്‍ കീബോര്‍ഡില്‍ ഷോര്‍ട്ട്കട്ട് ഹോട്ട് കീസ് യൂസ് ചെയ്യാന്‍ കഴിയും. ഇല്ലെങ്കില്‍ കേവിഎം സ്വിച്ചില്‍ തന്നെ അതിനുള്ള ബട്ടണ്‍ ഉണ്ടാകും. മിക്ക സ്വിച്ചുകളും ഇപ്പോള്‍ മൈക്രൊഫോണൂം സ്പീക്കറുകളൂം വരെ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുകളുമായാണിറങ്ങുന്നത്.

ഇനി നിങ്ങളുടേ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിച്ചിട്ടൂണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു സോഫ്റ്റ്വെയര്‍ ഉപാധി സ്വീകരിക്കാവുന്നതാണ്. ഇതിനായി ഇന്‍പുട്ട് ഡയറക്ടര്‍ എന്ന ഒരു വിന്‍ഡോസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകുന്നതാണ്. ഈ സോഫ്റ്റ്വെയര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഫ്രീ ആയി ഉപയോഗിക്കാവുന്നതാണ്. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യെണ്ടത്, ഇപ്പോള്‍ കീബോര്‍ഡും മൗസും കണക്ട് ചെയ്തിരിക്കുന്ന സിസ്റ്റത്തിലാണ്.ആ കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആയി സെറ്റ് ചെയ്യുന്നു; മറ്റുള്ള കമ്പ്യൂട്ടറുകള്‍ സ്ലേവ് ആയും. ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ വിശദ വിവരം ഇവിടേ വായിക്കാം.

Currently have 1 comments:

  1. thanks
    foR ADIITIONAL iNFORMATIONS
    http://www.pcprompt.blogspot.com


Leave a Reply