Monday, 17 January 2011
ഫേസ്ബുക്ക് അക്കൗണ്ട് ബാക്കപ്പ് ചെയ്ത് സൂക്ഷിക്കാം
Posted by riyaas | Monday, 17 January 2011 | Category:
Social Networking
|
നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് മുഴുവനായി ഡൗണ്‍ലോഡ് ചെയ്യണമെന്നുണ്ടോ? എങ്കില്‍ ഫേസ്ബുക്കിലുള്ള എല്ലാ സ്വകാര്യ വിവരങ്ങളും ഒരു കോപ്പി എടുത്ത് സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഒരു സം വിധാനം ഫേസ്ബുക്ക് തരുന്നുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ എല്ലാ ഫ്രണ്ട്സ് ഇന്‍ഫോര്‍മേഷനും, ചിത്രങ്ങളും, വീഡിയോസും, വാള്‍ പോസ്റ്റുകളും കൂടാതെ മെസേജുകളും വരെ ബാക്കപ്പ് ചെയ്ത് ലഭിക്കും. എല്ലാം ഒരു സിപ്പ് ഫോര്‍മാറ്റില്‍ ലഭിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ഇത് ചെയ്യുന്ന വിധം ശ്രദ്ധിക്കുക
1. ആദ്യം സെറ്റിങ്സില്‍ അക്കൗണ്ട് സെറ്റിങ്സ് എടുക്കുക
2. അതില്‍ Download your information എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക
3. തുടര്‍ന്ന് വരുന്ന പേജില്‍ ഡൗണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
4.എത്രത്തോളം വിവരങ്ങള്‍ നിങ്ങളുടെ അക്കൗണ്ടിലുണ്ടെന്നതിനനുസരിച്ച് ഡൗണ്‍ലോഡ് ഫയല്‍ തയ്യാറാവാന്‍ സമയം എടുക്കും. പ്രോസസിങ്ങിനു ശേഷം നിങ്ങളുടെ മെയില്‍ ബോക്സില്‍ ഡൗണ്‍ലോഡ് ലിങ്ക് ഫേസ്ബുക്ക് അയച്ചു തരും.
നിങ്ങളുടേ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ബാക്കപ്പ് ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.അതുകൊണ്ട് അതു സുരക്ഷിതമായി സൂക്ഷിച്ച് വെയ്ക്കുവാന്‍ ശ്രദ്ധിക്കുക
Subscribe to:
Post Comments (Atom)
Currently have 0 comments: