Showing posts with label Tech News. Show all posts
Showing posts with label Tech News. Show all posts
Monday, 10 September 2012
ചില സന്ദർഭങ്ങളിൽ നിങ്ങളുടെ മൊബൈൽഫോൺ, ഐപോഡ്,ലാപ്ടോപ്പ് പോലെയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ചാർജ്ജ് തീർന്ന് റീചാർജ്ജ് ചെയ്യാൻ ഒരു നിവർത്തിയുമില്ലാതെ കഷ്ടപ്പെടാറില്ലേ?. കുറച്ച് സമയം കൂടി ചാർജ്ജ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും അതിനു ഒരു മാർഗ്ഗവുമില്ലാതെ വിഷമിക്കുകയും ചെയ്യാറില്ലേ? എങ്കിൽ അതനൊരു ഉത്തരവുമായി ചൈനീസ് കമ്പനി രംഗത്തെത്തിയിരിക്കുന്നു. ച്യൂയിംഗം ബാറ്ററി കൺസെപ്റ്റ്.ച്യൂയിങ് ഗമ്മെന്ന് വിളിക്കാൻ കാരണം അതിന്റെ രൂപം മാത്രമാണു. ചിത്രം ശ്രദ്ധിക്കുക.
ഇതൊരു ഡിസ്പോസിബിൾ ബാറ്ററി സ്റ്റിക് ആണൂ. ചിത്രത്തിൽ കാണിച്ചിരിക്കുന്നതു പോലെ ഈ ബാറ്ററി ഫോണിലോ ക്യാമറയിലോ ഒട്ടിച്ച് ബാറ്ററിയെ കുറച്ച് നേരം കൂടി ശക്തിപ്പെടുത്താൻ കഴിയും. അധികം വൈകാതെ ഇത്തരം കനം കുറഞ്ഞ ഊർജ്ജ സ്രോതസുകളും ബാറ്ററി ബൂസ്റ്ററുകളും നമ്മുടെ കൈകളിലെത്തുമെന്നു നമുക്ക് പ്രത്യാശിക്കാം
അവലംബം : Yanko Design

Subscribe to:
Posts (Atom)